
കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളുടെ കൈകള്‍ ഇരുമ്പു വടി കൊണ്ട് തല്ലിയൊടിച്ച കേസില്‍ അയല്‍വാസി പിടിയില്‍.കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയില്‍ ടി കെ തോമസിനെയാണ് (58) പിടികൂടിയത്.
ഒരാളെ ഹെല്‍മെറ്റ് കൊണ്ടടിച്ചു പരിക്കേല്‍പ്പിച്ച മറ്റൊരു കേസിലും തോമസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവ ശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 24-ാം തീയതിയാണ് ലാന്‍സി തോമസ്- അമ്മിണി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ടി കെ തോമസ് ഇരുമ്ബ് വടി ഉപയോഗിച്ച് മാരകമായി ഇവരെ ആക്രമിച്ചത്. ലാന്‍സി തോമസിന്റെ ഇരു കൈകളുടെ എല്ലും തടയാന്‍ ശ്രമിച്ച ഭാര്യയുടെ വലതു കൈയുടെ എല്ലും പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


