video
play-sharp-fill

Friday, May 16, 2025
HomeCrimeഅഞ്ചംഗ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കി ; കേസെടുത്ത് പോലീസ്

അഞ്ചംഗ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കി ; കേസെടുത്ത് പോലീസ്

Spread the love

 

കാസർഗോഡ്: യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. പപ്പായതൊട്ടിയിലെ ഫാറൂഖി(30)നെയാണ് സംഘം ആക്രമിച്ചത്. നിലവിൽ ഫാറൂഖിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞരാത്രി 10 മണിയോടെ അമ്ബാർ സ്വദേശിയായ ഒരാള്‍ ഫാറൂഖിനെ വീട്ടില്‍ നിന്ന് കാറില്‍ കൂട്ടിക്കൊണ്ടു പോയി ബംബ്രാണ വയലില്‍  എത്തി അവിടെ ഉണ്ടായിരുന്ന  അഞ്ചംഗ സംഘo പുലർച്ച വരെ സൈക്കിള്‍ ചെയിൻ, ഇരുമ്ബ് തണ്ട്, പഞ്ച് എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

രാവിലെ ആറ് മണിയോടെ കാറില്‍ ഫാറൂഖിനെ വീട്ടില്‍വിട്ടു. ബന്ധുക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്ബാർ സ്വദേശി നല്കിയ വിവരത്തെ തുടർന്ന് ഉപ്പളയിലെ ഒരു ഓട്ടോ ഡ്രൈവർ വീട്ടില്‍ എത്തിയപ്പോള്‍  അബോധാവസ്ഥയിലായിരുന്നു ഫാറൂഖ്. ഉടനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ദേർളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീട്ടില്‍ എത്തിക്കും മുമ്പ് നിർബന്ധിച്ച്‌ ഉറക്കഗുളിക കഴിപ്പിച്ചിരുന്നതായും ഫാറൂഖ് പറഞ്ഞു.  സംഭവത്തിത്തെ  തുടർന്ന് കിരണ്‍, ഇർഷാദ് എന്നിവർക്കും മറ്റ് സംഘത്തിനുമെതിരെ പൊലീസ് കേസെടുത്തുട്ടുമുണ്ട്.നിലവിൽ മഞ്ചേശ്വരം പൊലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments