video
play-sharp-fill

മുൻവൈരാഗ്യത്തെ തുടർന്ന് വാക്കുതർക്കം; പതിനെട്ടുകാരനെ ആക്രമിച്ച കേസിൽ അച്ഛനും മക്കളും കാഞ്ഞിരപ്പള്ളി പൊലീസിൻ്റെ പിടിയിൽ

മുൻവൈരാഗ്യത്തെ തുടർന്ന് വാക്കുതർക്കം; പതിനെട്ടുകാരനെ ആക്രമിച്ച കേസിൽ അച്ഛനും മക്കളും കാഞ്ഞിരപ്പള്ളി പൊലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: പതിനെട്ടുകാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

കൂവപ്പള്ളി പട്ടിമറ്റം കന്നുപറമ്പിൽ വീട്ടിൽ അബ്ദുൽ അസീസ് (56), ഇയാളുടെ മക്കളായ ഷെഫീഖ് (36), ഷമീർ ( 31) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അബ്ദുൾ അസീസ് നടത്തുന്ന കടയിൽ സാധനം വാങ്ങാന്‍ വന്ന മുഹമ്മദ് ഷഹനാസിനെയാണ് അബ്ദുൽ അസീസും മക്കളും ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധനം വാങ്ങിയതിനു ശേഷം മഴ ആയതിനാല്‍ കടയുടെ പരിസരത്തുള്ള പടുതയുടെ കീഴില്‍ നില്‍ക്കുകയും ഷഹനാസും ഷെഫീക്കും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് ഇവര്‍ ഇയാളെ ആക്രമിച്ചത്. ഷഹനാസും ഷെഫീക്കും തമ്മില്‍ മുൻവൈരാഗ്യം ഉണ്ടായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൂവരെയും പിടികൂടിയത്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഓ ഷിന്റോ. പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിനോയ്, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്,സതീഷ് ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളായ ഷമീറിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ തന്നെ അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.