സീരിയൽ ഷൂട്ടിംഗിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക് ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

തിരുവനന്തപുരം : കാട്ടാക്കടയില്‍ സീരിയല്‍ ഷൂട്ടിംഗിനിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്ക്. രണ്ടംഗ സംഘമാണ് ഷൂട്ടിംഗ് സംഘത്തെ ആക്രമിച്ചത്.

video
play-sharp-fill

ഇവർ വാഹനവും നശിപ്പിച്ചു. അതേസമയം, ആക്രമണം നടത്തിയ കിള്ളി സ്വദേശികളായ അജീർ, ഷമീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ മുമ്ബും ചില കേസുകളില്‍ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group