കൊല്ലത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം

Spread the love

 

കൊല്ലം: കൊട്ടിയം മുഖത്തല സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ എസ്എഫ്ഐ പ്രവ‍ർത്തകരുടെ അതിക്രമമെന്ന് പരാതി. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എഐഎസ്എഫ് പ്രവർത്തകരായ ശ്രീഹരി, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്.

 

കൊട്ടിയം എൻഎസ്എസ് കോളേജിലെ യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നെന്നാണ് സിപിഐയുടെ ആരോപണം. ചൊവ്വാഴ്ച വൈകിട്ട് 7.30നായിരുന്നു ആക്രമണം നടന്നത്.

 

പതിനഞ്ചോളം പേരടങ്ങുന്ന സംഘം വടികളും കല്ലുകളുമായി ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി ജനൽ ഗ്ലാസുകളും കസേരകളും അടിച്ചുതകർത്തെന്നാണ് ആരോപണം. ഈ സമയത്ത് ഓഫീസിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആക്രമണത്തെ തുടർന്ന് ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ കൊട്ടിയം, കണ്ണനല്ലൂർ സ്‌റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സംഘമെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് സിപിഐ ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ്.