video
play-sharp-fill

അയൽവീട്ടിൽ കളിക്കാൻ പോയതിന് മൂന്നാം ക്ലാസുകാരിയുടെ കാലിൽ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു ; ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടിയിൽ നിന്നും പൊള്ളലേറ്റതാണെന്ന് പറയാനും കുട്ടിക്ക് പിതാവിന്റെ നിർദ്ദേശം

അയൽവീട്ടിൽ കളിക്കാൻ പോയതിന് മൂന്നാം ക്ലാസുകാരിയുടെ കാലിൽ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു ; ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടിയിൽ നിന്നും പൊള്ളലേറ്റതാണെന്ന് പറയാനും കുട്ടിക്ക് പിതാവിന്റെ നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അഞ്ചാലുംമൂട്ടിൽ അയൽവീട്ടിൽ കളിക്കാൻ പോയി എന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. പനയം പഞ്ചായത്തിലെ ഒരു കോളനിയിൽ അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് സംഭവം.

പൊള്ളലേറ്റിട്ടും കുട്ടിയുടെ കാലിൽ മരുന്ന് വയ്ക്കാത്തതിനാൽ മുറിവ് വ്രണമായി മാറിയിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കാലിന് എന്തുപറ്റിയെന്ന് ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടിയിൽ നിന്ന് പൊള്ളലേറ്റതാണെന്നു പറയണമെന്നും പിതാവ് മകൾക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് അംഗൻവാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ മദ്യപിക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തെപ്പറ്റി ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരങ്ങൾ കുട്ടിയും മാതാവും നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്.

അയൽവീട്ടിൽ കളിക്കാൻ പോയതിൽ പ്രകോപിതനായി പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ചൈൽഡ് ലൈൻ അധികൃതർ ശിശുക്ഷേമ സമിതിക്ക് ഇന്ന് റിപ്പോർട്ട് നൽകും.

സംഭവത്തിൽ ഇന്നു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. കുട്ടിയെ പൊളളിക്കുന്നത് വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദ്ദിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകരുതെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.