സംഘികൾ പ്രചരിപ്പിക്കുന്നതല്ല സത്യം..! ചാനൽ വിലക്ക് വ്യാജ വാർത്തയ്ക്കല്ല: ഡൽഹി കലാപത്തിനു പിന്നിലെ സത്യം തുറന്നു പറഞ്ഞു: ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും മാധ്യമ വിലക്ക്; പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഡൽഹി കലാപത്തിനു പിന്നിലെ വാർത്തകൾ ഇരുവിഭാഗത്തെയും തുല്യമായി പ്രതിപാദിച്ചു റിപ്പോർട്ട് ചെയ്തില്ലെന്നതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്ക്. കലാപത്തിനു കാരണമാകുന്ന കാരണങ്ങൾ ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തതായി ആരോപിച്ചാണ് ഇരുചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടാണ് നടപടി.
വർഗീയ പരാമർശമുള്ളതും കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങൾ പ്രകാരമാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നൽകിയ മാർഗനിർദ്ദേശം ലംഘിച്ചെന്നും ഉത്തരവിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് രണ്ടു ചാനലുകൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വാർത്താ സംപ്രേക്ഷണത്തിൽ ജാഗ്രത പാലിച്ചെന്ന ചാനലുകളുടെ വിശദീകരണം മന്ത്രാലയം തള്ളി. വെള്ളിയാഴ്ച രാത്രി ഏഴര മുതൽ മാർച്ച് എട്ട് രാത്രി ഏഴര വരെയാണ് സംപ്രേക്ഷണ വിലക്ക്.
ഡൽഹിയിലുണ്ടായ കാലപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ വാർ്ത്തകൾ ഏഷ്യാനെറ്റും മീഡിയ വണ്ണും നൽകിയതായാണ് കണ്ടെത്തൽ. ഏഷ്യാനെറ്റിന്റെ ലേഖകനായ പി.ആർ സുനിലിന്റെ പേരും റിപ്പോർ്ട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപം പടരുന്ന രീതിയിൽ മുസ്ലീം സമുദായത്തെ ഹിന്ദു സമുദായത്തിലെ ഒരു വിഭാഗം ആക്രമിക്കുന്നു എന്ന രീതിയിൽ ഈ രണ്ടു ചാനലുകളും വാർത്ത നൽകിയെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ വിവിധ മാധ്യമ മേഖലയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഏഷ്യാനെറ്റ്, മീഡിയവൺ സംപ്രേഷണം നിർത്തിയ നടപടിയിൽ പ്രതിഷേധിക്കുക: കെയുഡബ്ല്യുജെ-
തിരുവനന്തപുരം : ഡൽഹി കലാപം റിപ്പോർട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം 48മണിക്കൂർ വിലക്കിയ കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്താൽ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആർക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവയ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ പറഞ്ഞു.
പ്രതിഷേധം ശനിയാഴ്ച രാവിലെ 11 ന്
ഡൽഹി കലാപം റിപ്പോർട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ വിലക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയു്രെടയും പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ജിപിഒയ്ക്കു മുന്നിൽ യോഗവും ചേരും. എല്ലാ മാധ്യമസുഹൃത്തുക്കളും രാവിലെ 11 ന് പ്രസ് ക്ലബിനു മുന്നിൽ എത്തിയാലും. അവിടെനിന്ന് സൗത്ത് ഗേറ്റ് വഴി സമരഗേറ്റ് ചുറ്റി ജിപിഒയ്ക്കു മുന്നിൽ എത്താം.
എഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രം ആണിതെന്നു കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി. അക്രമം നടത്തിയ വർഗീയ ശക്തികൾക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പോലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവർ ആണ് മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ല.