
എഴുന്നേൽക്കാൻ താമസിച്ചതിന് പതിനേഴുകാരിയെ പിതാവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു ; തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയുടെ കൈവിരലും മുറിഞ്ഞു തൂങ്ങി : നാടിനെ നടുക്കിയ സംഭവം കറുകച്ചാലിൽ
സ്വന്തം ലേഖകൻ
കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പിതാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. അക്രമണത്തിൽ പെൺകുട്ടിയുടെ കൈവിരലും മുറിഞ്ഞു തൂങ്ങുകയും ചെയ്തു.
സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മകൾ കിടന്ന മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു ഉച്ചത്തിൽ പെൺകുട്ടി നിലവിളിച്ചു. ഇതിന് പിന്നാലെ ഇയാൾ കുട്ടിയെ വീണ്ടും വെട്ടാനായി അടുക്കുകയായിരുന്നു. ആക്രമം തടയുന്നതിനിടിയൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി. പെൺകുട്ടി പേടിച്ച് അയൽവീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് രക്ഷപ്പെട്ടത്.
സംഭവസമയത്ത് പിതാവും മകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. നാട്ടുകാർ ചേർന്നാണ് പെൺകുട്ടിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തിരിക്കുകയായണ്.