ഒരു സ്ത്രീ വിചാരിച്ചാൽ ഈ കേരളത്തിൽ എന്തുമാകാമോ..! ക്ഷേത്രത്തിൽ കയറി ശാന്തിയെ തല്ലിയത് പോരാഞ്ഞിട്ട് ഉടുമുണ്ടും പറിച്ചെടുത്തു; ഒടുവിൽ ശാന്തി നഗ്നതാപ്രദർശനം നടത്തിയെന്നു കണ്ണീരൊലിപ്പിച്ച് യുവതിയുടെ പൊട്ടിക്കരഞ്ഞുള്ള വ്യാജപരാതി; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

ഒരു സ്ത്രീ വിചാരിച്ചാൽ ഈ കേരളത്തിൽ എന്തുമാകാമോ..! ക്ഷേത്രത്തിൽ കയറി ശാന്തിയെ തല്ലിയത് പോരാഞ്ഞിട്ട് ഉടുമുണ്ടും പറിച്ചെടുത്തു; ഒടുവിൽ ശാന്തി നഗ്നതാപ്രദർശനം നടത്തിയെന്നു കണ്ണീരൊലിപ്പിച്ച് യുവതിയുടെ പൊട്ടിക്കരഞ്ഞുള്ള വ്യാജപരാതി; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരു സ്ത്രീ വിചാരിച്ചാൽ കേരളത്തിൽ എന്തും നടക്കുമോ..! നടക്കുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ ശാന്തിക്കാരനെയാണ് ക്ഷേത്രത്തിനുള്ളിൽ കയറി എണ്ണവിൽപ്പനക്കാരനും, ഇയാളുടെ ഭാര്യയും അടങ്ങുന്ന ഗുണ്ടാ സംഘം മർദിച്ച് ഉടുമുണ്ട് പറിച്ച് നഗ്നനാക്കിയത്. എന്നാൽ, ക്ഷേത്രത്തിനുള്ളിൽ കയറി ശാന്തിയെ മർദിച്ച ശേഷം എണ്ണക്കച്ചവടക്കാരനായ യുവാവും, ഭാര്യയും എത്തിയത് വ്യാജപരാതിയുമായാണ്. ക്ഷേത്രത്തിനുള്ളിൽ എത്തിയ യുവതിയ്ക്കു നേരെ ശാന്തി നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കാഞ്ഞിരപ്പള്ളി പ്രസ്‌ക്ലബിൽ പത്രസമ്മേളനം നടത്തി യുവതി പൊട്ടിക്കരഞ്ഞ് പറഞ്ഞത്.

ക്ഷേത്രത്തിനു പുറത്തു എണ്ണക്കച്ചവടം നടത്തുന്നവരാണ് ഇവിടെ കയറി ശാന്തിക്കാരനെ ക്രൂരമായി മർദിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതിനാൽ ക്ഷേത്രത്തിനുള്ളിലേയ്ക്കു പുറത്തെ കടകളിൽ നിന്നുള്ള എണ്ണ അടക്കമുള്ള സാധനങ്ങൾ എത്തിക്കുന്നില്ല. എന്നാൽ, ഇത് ക്ഷേത്രത്തിനു പുറത്ത് എണ്ണക്കച്ചവടം നടത്തുന്ന ദമ്പതിമാരെ ക്ഷുഭിതരാക്കി. ഇവർ ക്ഷേത്രത്തിനു ഉള്ളിൽ കയറിയെത്തിയ ശേഷം ശാന്തിക്കാരനെ മർദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തിക്കാരനെ തടഞ്ഞു നിർത്തി ചിത്രങ്ങൾ വീഡിയോയിൽ പകർത്തിയ ശേഷം ഭർത്താവും യുവതിയും ചേർന്നു മർദിക്കുകയായിരുന്നു. ചെരുപ്പ് പോലും ഊരാതെയാണ് ക്ഷേത്രത്തിനുള്ളിൽ കയറി ഗുണ്ടായിസവും മർദനവും അഴിച്ചു വിട്ടത്. തുടർന്നു, ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ കയറിയാണ് ശാന്തി രക്ഷപെട്ടത്.

എന്നാൽ, ഇത്തരത്തിൽ ശാന്തിയെയും ക്ഷേത്ര ജീവനക്കാരെയും ക്ഷേത്രത്തിനുള്ളിൽ കയറി മർദിച്ച ശേഷം വ്യാജ പരാതി നൽകാനാണ് ഇപ്പോൾ സ്ത്രീയും, ഭർത്താവും ശ്രമിച്ചിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ കയറിയ അക്രമം അഴിച്ചു വിട്ട സംഘം യുവതിയ്ക്കു മുന്നിൽ ശാന്തിക്കാരൻ നഗ്നതാ പ്രദർശനം നടത്തി എന്ന വ്യാജപരാതിയാണ് നൽകിയിരിക്കുന്നത്.

സംഭവത്തിൽ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ കയറി ശാന്തിയെ ആക്രമിച്ച മുൻ ക്ഷേത്രോപദേശക സമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്നു ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഉത്തരമേഖലാ സെക്രട്ടറി പാമ്പാടി സുനിൽ ശാന്തി ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ ശാന്തിക്കാരനെയും ജീവനക്കാരെയും ആക്രമിച്ച പ്രതികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിൽ മേൽശാന്തിയെ ആക്രമിച്ച സാമൂഹ്യ വിരുദ്ധ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നു ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. അക്രമികളിൽ നിന്നും ക്ഷേത്രജീവനക്കാർക്കു സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.