ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍; സംഭവം തേജസ് എക്സ്പ്രസിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡല്‍ഹി: ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന
തേജസ് എക്സ്പ്രസിൽ വെച്ചാണ് ഇയാൾ പീഡന ശ്രമം നടത്തിയത്.

സംഭവത്തില്‍ യുവതി ജി.ആര്‍.പിക്ക്(ഗവണ്‍മെന്‍റ് റയില്‍വെ പൊലീസ്) പരാതി നല്‍കി. ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷക്കായി വിന്യസിച്ച ആര്‍പിഎഫിലെ സെന്‍ട്രല്‍ സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിംഗ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിശ്രുതവരനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് സ്വിസ് സ്വദേശിയായ യുവതി പരാതിയില്‍ പറഞ്ഞു.കോണ്‍സ്റ്റബിള്‍ തന്നോട് മോശമായി സംസാരിച്ചെന്നും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ചാണ് സംഭവം.ഇതിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.