
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. കനക നഗർ റോഡിൽ ഇന്നലെ രാത്രി 11.45 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.