കുടുംബകലഹം ; ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Spread the love

പത്തനംതിട്ട: മലയാലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാലപ്പുഴ സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഹരിയുടെ മൃതദേഹം സ്വീകരണ മുറിയിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലളിതയുടെ മൃതദേഹംകിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലുമാണ് കണ്ടത്. കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭാര്യാഭർത്താക്കൻമാർ തമ്മിൽ കുടുംബകലഹം ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.

video
play-sharp-fill

കിണറ്റിൽ വെള്ളം കോരുന്നതിനായി ഉപയോഗിക്കുന്ന കയർ ഉപയോഗിച്ചാണ് ഹരി തൂങ്ങിമരിച്ചത്. കിണറ്റിലെ കയർ കാണാത്തതിനെ തുടർന്ന് വെള്ളം കോരാനെത്തിയ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. തുടർന്ന് വിവരം പോലീസിനെ