
ആദിവാസി യുവാവിനു നേരെ വ്യാജവാറ്റ് സംഘത്തിന്റെ വധശ്രമം; മൂന്നംഗസംഘം യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു; സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്
സ്വന്തം ലേഖകന്‍
വടശ്ശേരിക്കര: ളാഹയില്‍ അദിവാസി യുവാവിന് നേരെ കൊലപാതക ശ്രമം. പെരുനാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയും ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ താമസക്കാരനുമായ അജയന് നേരെയാണ് വധശ്രമം ഉണ്ടായത്. വ്യാജവാറ്റ് സംഘത്തെ ഒറ്റുകൊടുത്തെന്ന് ആരോപിച്ചാണ് മൂന്നംഗ സംഘം യുവാവിന്റെ കാല്‍ തല്ലിയൊടിച്ചത്.
അജയന്‍ പെരുനാട് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തെങ്കിലും ഇതുവരെ പൊലീസ് പ്രതികളെ പിടികൂടിയില്ല. തുടര്‍ന്ന് ജില്ല പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് അജയനും കുടുംബവും. ഇതിനു പിന്നാലെ അക്രമിസംഘം പലതവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0