
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ പരസ്യമായി മദ്യപാനം. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ.
മദ്യപിച്ച് പ്ലാറ്റ്ഫോമിൽ ബഹളമുണ്ടാക്കിയ റിജിൽ ജോൺസൺ രാജു (32), ഡയസ് ജോസഫ് (30) എന്നിവരാണ് പിടിയിലായത്.
പ്ലാറ്റ്ഫോമിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ പിൻതിരിപ്പിക്കുവാൻ ശ്രമിച്ച കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ നിസാറിനെ ഇവർ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രേഡ് എസ്ഐ തുളസീദ്ദര കുറുപ്പ്, എഎസ്ഐ ഷാജി,നിസാർ എന്നിവർ ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.