ആലപ്പുഴയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു, മറ്റൊരാളെ കുത്തി വീഴ്ത്തി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ആലപ്പുഴ: ജില്ലയില്‍ രണ്ടിടങ്ങളില്‍ പൊലീസുകാര്‍ക്ക് നേരെ പ്രതികളുടെ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന്‍ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരന്‍ വിജീഷ് എന്നിവര്‍ക്കാണ് അക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.

 

ഇന്നലെ രാത്രിയാണ് സംഭവം. സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന്‍ സജീഷ് വെട്ടുകേസിലെ പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് വെട്ടേറ്റത്. കോടംതുരുത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള അടി പിടി പരിഹരിക്കുന്നതിനിടെയാണ് കുത്തിയതോട് സ്‌റ്റേഷനിലെ വിജേഷിന് കുത്തേറ്റത്. ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group