മുൻ വൈരാഗ്യത്തിന്റെ പേരില്‍ വീടുകയറി ആക്രമണം; വീട്ടമ്മയ്ക്കും, ആക്രമിക്കാനെത്തിയ യുവാക്കള്‍ക്കുമടക്കം ആറ് പേർക്ക് വെട്ടേറ്റു; പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരില്‍ ആലപ്പുഴ വാരനാട് വീടുകയറി ആക്രമണം. വീട്ടമ്മയ്ക്കും, ആക്രമിക്കാനെത്തിയ യുവാക്കള്‍ക്കുമടക്കം ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വാരനാട് സ്വദേശിയായ 65 കാരി ആനന്ദവല്ലി, മക്കളായ സുധിരാജ്, ആനന്ദരാജ്, അജയ് രാജ് എന്നിവർക്കാണ് വെട്ടേറ്റത്. ഇരു ചക്രവാഹനത്തിലെത്തിയ ആക്രമികള്‍ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജയ് രാജിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇത് തടയാനെത്തിയപ്പോഴാണ് അമ്മ ആനന്ദവല്ലിയെയും മറ്റ് രണ്ട് മക്കളെയും ആക്രമിച്ചത്. തുടർന്നുണ്ടായ ആക്രമണത്തിലാണ് സംഘത്തിലുണ്ടായിരുന്ന അനീഷ്, അഭിമന്യു എന്നിവർക്ക് പരിക്കേറ്റത്. അഭിമന്യുവിനെയും മറ്റൊരാളെയും സുധിരാജും ആനന്ദരാജും ചേർന്ന് വീട്ടില്‍ പൂട്ടിയിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ചേർത്തലയിലെ ഒരു കടയില്‍ വച്ച് സുധിരാജും ആഭിമന്യുവും തമ്മില്‍ സംഘർഷമുണ്ടായിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് വൈകിട്ട് വീട്ടിലെത്തി വെട്ടി തീർത്തത്. പല കേസുകളില്‍ പ്രതികളുമാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇരു കൂട്ടർക്കമെതിരെ ചേർത്തല പോലീസ് കേസെടുത്തിട്ടുണ്ട്.