play-sharp-fill
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം : ഡോ. വിജയ് പി നായരുടെ ദേഹത്ത് സ്ത്രീകൾ കരി ഓയിൽ ഒഴിച്ചു ; കരി ഓയിൽ ഒഴിച്ചത്‌‌‌ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം : ഡോ. വിജയ് പി നായരുടെ ദേഹത്ത് സ്ത്രീകൾ കരി ഓയിൽ ഒഴിച്ചു ; കരി ഓയിൽ ഒഴിച്ചത്‌‌‌ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായർക്ക് നേരെ ഒരു സംഘം സ്ത്രീകളുടെ ആക്രമം. സ്ത്രീകളെ അപമാനിച്ച വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിലുളള സംഘം കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്.

മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും യൂറ്റിയൂബിലൂടെ നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു പ്രതിഷേധം. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞായിരുന്നു വിജയ്‌യുടെ ദേഹത്ത് സ്ത്രീകളുടെ സംഘം കരി ഓയിൽ ഒഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധത്തിനൊടുവിൽ ഇയാൾകേരളത്തിലെ സ്ത്രീകളോട് ഇദ്ദേഹം മാപ്പു പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ മാപ്പുപറയുന്നു എന്ന് വീഡിയോയിൽ വിജയ് പറയുന്നുണ്ട്. സ്ത്രീ സംഘം സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തിയ വീഡിയോകളും സംഭവസ്ഥലത്തുവെച്ച് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിക്കുന്നതും വീഡിയോയിലുണ്ട്.

ശ്രീലക്ഷ്മി അറക്കലാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിജയ് പി. നായർക്കെതിരെയുളള പ്രതിഷേധം പുറത്തുവിട്ടിരിക്കുന്നത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.