കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുകാരനെ വീട്ടിലെ മുറിക്കുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു ; മുഖത്തും കൈക്കും ഗുരുതര പരിക്ക്
നെടുമങ്ങാട്: കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ വീട്ടിലെ മുറിക്കുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റു. പത്താംകല്ല് വിഐപിയിൽ നാന ഹൗസിൽ അസ്ലം -അഥീന ദമ്പതികളുടെ മകൻ അയാൻ (രണ്ടര വയസ് ) ആണ് തെരുവ് നായയുടെ ആക്രമണത്തിനിരയായത്.കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ എത്തിയപ്പോൾ തെരുവ് നായ ആക്രമിക്കുന്നതാണ് കണ്ടത്. ഓടിക്കാൻ ശ്രമിച്ചപ്പോൾ നായ അവർക്കു നേരെ തിരിഞ്ഞു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് നായയെ ഓടിച്ചത്. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി നടത്തി. കുഞ്ഞ് അപകട നില തരണം ചെയ്തു.