
സ്വന്തം ലേഖകൻ
തലശ്ശേരി: സംസ്ഥാനത്ത് ഡോക്ടർക്ക് നേരേ വീണ്ടും ആക്രമണം. തലശ്ശേരി ജനറൽ ആശുപത്രിയിലെ അമൃതരാജി എന്ന വനിതാ ഡോക്ടറെയാണ് ചികിത്സതേടിയെത്തിയ ആൾ ആക്രമിച്ചത്. പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്.
ഇയാൾ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ അത് പരിശോധിച്ചപ്പോൾ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ ഡോക്ടര്‍ അമൃത രാഖി പറഞ്ഞു. തുടര്‍ന്ന് മോശമായ ഭാഷയില്‍ സംസാരിക്കുകയും കൈവീശി അടിക്കുകയായിരുന്നു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ആരെ വേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.