18 കാരിയെ വീട്ടിൽ നിന്ന് കാണാതായി..! അന്വേഷണത്തിൽ കാമുകനൊപ്പം കൊല്ലത്തുള്ളതായി വിവരം..! സ്റ്റേഷനിൽ ഹാജാരാകാനെത്തിയ യുവാവിന്റെ പല്ല് അടിച്ചിളക്കി ബന്ധുക്കൾ..! രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: 18 കാരിയെ വീട്ടിൽ നിന്ന് കാണാതായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ കാമുകനെ യുവതിയുടെ ബന്ധുക്കൾ മർദിച്ചു. വിളപ്പിൽശാല സ്റ്റേഷനു സമീപം വെച്ചാണ് യുവാവിനെ മർദിച്ചത്.

സംഭത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളായ സപുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു (28), സെൽവരാജ് (58) എന്നിവരെ വിളപ്പിൽശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലം എഴുകോൺ സ്വദേശി അനുരാജ് (20) ആണ് മർദനത്തിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അനുരാജും കാവിൻപുറം സ്വദേശിനിയായ 18 കാരിയായ യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുവതിയെ വീട്ടിൽ നിന്ന് കാണാതായി. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം എഴുകോണിൽ ഇവർ ഉള്ളതായി വിവരം ലഭിച്ചു. പൊലീസിന്റെ നിർദേശപ്രകാരം അനുരാജ് കഴിഞ്ഞ ദിവസം വിളപ്പിൽശാല സ്റ്റേഷനിൽ ഹാജരായി.

തുടർന്ന് യുവതിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തുകയും യുവതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അനുരാജിനെ കണ്ട യുവതിയുടെ ബന്ധുക്കൾ വിളപ്പിൽശാല സ്റ്റേഷന് സമീപത്ത് വെച്ച് ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. അടിയേറ്റ് അനുരാജിന്റെ പല്ലുകൾ ഇളകിപ്പോയി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി.