video
play-sharp-fill

പ്രേമനൈരാശ്യത്തിന്റെ പേരിൽ കളിയാക്കിയതിൽ വൈരാഗ്യം ; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; പരിക്കേറ്റത് ഗർഭിണികളടക്കം മൂന്ന് യുവതികൾക്ക്; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പ്രേമനൈരാശ്യത്തിന്റെ പേരിൽ കളിയാക്കിയതിൽ വൈരാഗ്യം ; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; പരിക്കേറ്റത് ഗർഭിണികളടക്കം മൂന്ന് യുവതികൾക്ക്; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പ്രേമനൈരാശ്യത്തിന്റെ പേരിൽ കളിയാക്കിയതിന്റെ ദേഷ്യത്തിൽ യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു . ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ ആക്രമിച്ചത്. കുടുംബത്തിലെ ഗർഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്കടിച്ചത്.

സഹോദരന്മാരുടെ ഭാര്യമാർ, സഹോദരി എന്നിവരെയാണ് ഇയാൾ അടിച്ച് പരുക്കേൽപ്പിച്ചത്. പഴയലക്കിടി അകലൂർ വയനാടൻ വീട്ടിൽ റിൻസീന (23), അനീറ (22), സക്കീറ (25), എന്നിവർക്കാണ് പരുക്കേറ്റത്.അനീറയും സക്കീറയും ഗർഭിണികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.യുവതികൾ ചേർന്ന് ബിഷറുലിനെ പ്രേമം തകർന്നതിന്റെ പേരിൽ കളിയാക്കുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിൽ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റിക ഉപയോ​ഗിച്ച് ഇയാൾ ആക്രമിച്ചെന്നാണ് യുവതികൾ പൊലീസിന് നൽകിയ മൊഴി.
സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

പരുക്കേറ്റ മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അനീറയുടെയും സക്കീറയുടെയും തലയിൽ തുന്നലുകളുണ്ട്. റിൻസീന തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.