play-sharp-fill
എ ടി എം നന്നാക്കാൻ എന്ന വ്യാജേന ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എ ടി എം കുത്തിതുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

എ ടി എം നന്നാക്കാൻ എന്ന വ്യാജേന ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എ ടി എം കുത്തിതുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

സ്വന്തം ലേഖിക

ആലപ്പുഴ: ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ശ്രീകുമാർ ആണ് അറസ്റ്റിലായത്. രാവിലെ കണിച്ചുകുളങ്ങര ടൗണിൽ കട തുറക്കാനെത്തിയ വ്യാപാരികൾ ശബ്ദം കേട്ട് എംടിഎം കൗണ്ടറിന് സമീപത്ത് ചെന്നപ്പോൾ ഉളിയും ചുറ്റികയും ഉപോഗിച്ച് എംടിഎം കൗണ്ടർ പൊളിക്കുന്ന ശ്രീകുമാറിനെയാണ് കണ്ടത്. ചോദിച്ചപ്പോൾ എടിഎം മെക്കാനിക്ക് ആണെന്നായിരുന്നു ഇയാളുടെ മറുപടി.എന്നാൽ സംശയം തോന്നിയ വ്യാപാരികൾ പോലീസിൽ വിവരറിയിക്കുകയും പോലീസെത്തി ഇയാളെ പിടികൂടുകയും ചെയ്തു. തനിക്കൊപ്പം മറ്റ് ചിലർ കൂടി ഉണ്ടെന്നും കേടായ എംടിഎം ശരിയാക്കാൻ ബാങ്ക് ചുമതലപ്പെടുത്തിയതാണെന്നുമാണ് ആദ്യം ഇയാൾ മൊഴി നൽകിയത്. പിന്നീട് പലവട്ടം മൊഴിമാറ്റി. അതേസമയം എടിഎമ്മിലെ സിസിടിവി ക്യാമറ പേപ്പർ ഉപയോഗിച്ച് ഇയാൾ മറച്ചിരുന്നു. മെഷീനിലെ പണം സൂക്ഷിച്ചിരിക്കുന്ന ഭാഗം ഇളക്കിമാറ്റുന്ന രീതിയും നന്നായി അറിയാമെന്നും പോലീസ് കണ്ടെത്തി. ഇതോടെ മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.