
രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ മാസം തന്നെ, റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ എടിഎം നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഐസിഐസിഐ ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും പോലുള്ള സ്വകാര്യ ബാങ്കുകളും ഈ നിരക്ക് വര്‍ദ്ധനവില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.
ഐസിഐസിഐ ബാങ്കിന്റെ പുതിയ നിരക്കുകള്‍ (ജൂലൈ 1, മുതല്‍):

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലെ ഇടപാടുകള്‍:
മെട്രോ നഗരങ്ങളില്‍ (മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്): ഒരു മാസം 3 ഇടപാടുകള്‍ (സാമ്പത്തികവും സാമ്പേതികേതരവും ഉള്‍പ്പെടെ) സൗജന്യം. മറ്റ് എല്ലാ സ്ഥലങ്ങളിലും: ഒരു മാസം 5 ഇടപാടുകള്‍ സൗജന്യം. സൗജന്യ പരിധി കഴിഞ്ഞാല്‍: സാമ്പത്തിക ഇടപാടുകള്‍ക്ക് 21 രൂപയും (ജിഎസ്ടി ഒഴികെ) സാമ്പേതികേതര ഇടപാടുകള്‍ക്ക് 8.50 രൂപയും (ജിഎസ്ടി ഒഴികെ) ഈടാക്കും. ഈ നിരക്കുകള്‍ക്ക് 18% ജിഎസ്ടി ബാധകമാണ്.
ഡിമാന്‍ഡ് ഡ്രാഫ്റ്റ് / പേ ഓര്‍ഡര്‍ചാര്‍ജുകള്‍
സാധാരണ നിരക്കുകള്‍: 10,000 രൂപ വരെയുള്ള തുകയ്ക്ക്: ഒരു ഡിഡി/പിഒയ്ക്ക് 50 രൂപ. 10,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക്: 1,000 രൂപയ്ക്ക് 5 രൂപ മിനിമം ചാര്‍ജ്: 75 രൂപ. പരമാവധി ചാര്‍ജ്: 15,000 രൂപ. ഇളവുകളുള്ള നിരക്കുകള്‍ (മുതിര്‍ന്ന പൗരന്മാര്‍ക്ക്, വിദ്യാര്‍ത്ഥികള്‍ക്ക്, ഗ്രാമീണ ബ്രാഞ്ച് ലൊക്കേഷനുകള്‍ക്ക്): 10,000 രൂപ വരെ: 40 രൂപ. 10,000 രൂപയ്ക്ക് മുകളിലും 50,000 രൂപ വരെയും: 60 രൂപ. 50,000 രൂപയ്ക്ക് മുകളില്‍: 1,000 രൂപയ്ക്ക് 5 രൂപ പരമാവധി ചാര്‍ജ്: 15,000 രൂപ.
എന്‍ഇഎഫ്ടി ചാര്‍ജുകള്‍ :
ഓണ്‍ലൈന്‍ ചാനല്‍ വഴി: സൗജന്യം. ബ്രാഞ്ച് വഴി: 10,000 രൂപ വരെ: ഒരു ഇടപാടിന് 2.25 രൂപ. 10,001 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ: ഒരു ഇടപാടിന് 4.75 രൂപ. 1 ലക്ഷം രൂപയ്ക്ക് മുകളില്‍ 2 ലക്ഷം രൂപ വരെ: ഒരു ഇടപാടിന് 14.75 രൂപ. 2 ലക്ഷം രൂപയ്ക്ക് മുകളില്‍ 10 ലക്ഷം രൂപ വരെ: ഒരു ഇടപാടിന് 24.75 രൂപ. ആര്‍ടിജിഎസ് ചാര്‍ജുകള്‍ :
ഓണ്‍ലൈന്‍ ചാനല്‍ വഴി: സൗജന്യം. ബ്രാഞ്ച് വഴി: 2 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ: ഒരു ഇടപാടിന് 20 രൂപ. 5 ലക്ഷം രൂപയ്ക്ക് മുകളില്‍: ഒരു ഇടപാടിന് 45 രൂപ.
ആക്‌സിസ് ബാങ്കിന്റെ പുതിയ നിരക്കുകള്‍ (ജൂലൈ 1, മുതല്‍):
ആക്‌സിസ് ബാങ്കും എടിഎം നിരക്കുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്, ഇത് ജൂലൈ 1 മുതല്‍ എല്ലാത്തരം അക്കൗണ്ടുകള്‍ക്കും (സേവിംഗ്‌സ്, എന്‍ആര്‍ഐ, ട്രസ്റ്റ്, പ്രയോറിറ്റി, ബര്‍ഗണ്ടി ഉപഭോക്താക്കള്‍) ബാധകമാകും.
എടിഎം സൗജന്യ പരിധി:
മെട്രോ നഗരങ്ങളില്‍ പ്രതിമാസം 3 ഇടപാടുകള്‍ സൗജന്യം. മറ്റ് നഗരങ്ങളില്‍ പ്രതിമാസം 5 ഇടപാടുകള്‍ സൗജന്യം. സൗജന്യ പരിധി കഴിഞ്ഞാല്‍: സാമ്പത്തിക ഇടപാടുകള്‍ക്ക് 23 രൂപയും സാമ്പേതികേതര ഇടപാടുകള്‍ക്ക് 10-12 രൂപയും.
ഫെഡറല്‍ ബാങ്കിന്റെ പുതിയ നിരക്കുകള്‍ (ജൂണ്‍ 1, 2025 മുതല്‍): ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ ഇടപാട് നടത്തുമ്പോള്‍ നിരക്കുകള്‍ ബാധകമാകും.
സാമ്പത്തിക ഇടപാടുകള്‍:
ഓരോ ഇടപാടിനും 23 രൂപ (സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ക്ക് ബാധകം). സാമ്പേതികേതര ഇടപാടുകള്‍:
ഓരോ ഇടപാടിനും 12 രൂപ (സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ക്ക് ബാധകം). ഈ നിരക്കുകള്‍ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ മാത്രമാണ് ബാധകം.
ഫെഡറല്‍ ബാങ്ക് എടിഎമ്മുകളിലെ ഇടപാടുകള്‍:
സാമ്പത്തിക ഇടപാടുകള്‍: നിരക്കുകളില്ല. സാമ്പേതികേതര ഇടപാടുകള്‍: നിരക്കുകളില്ല.
അപര്യാപ്തമായ ബാലന്‍സ് കാരണം നിരസിക്കപ്പെട്ട ഓരോ ഇടപാടിനും 25 രൂപ. സൗജന്യ എടിഎം ഇടപാട് പരിധിക്കുള്ളില്‍ പോലും മറ്റ് ബാങ്ക് എടിഎമ്മുകളില്‍ ഇടപാട് നിരസിക്കപ്പെട്ടാല്‍ ഈ ചാര്‍ജുകള്‍ ബാധകമാണ്.
ലോക്കര്‍ വാടകയും പിഴയും:
ലോക്കറുകളുടെ പുതുക്കിയ വാടകയും വൈകിയുള്ള പേയ്മെന്റിനുള്ള പിഴയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.