സുഹൃത്തിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം പിൻവലിച്ചു; കോട്ടപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊല്ലം: സുഹൃത്തിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തിന്റെ കാർഡിൽ നിന്നും പതിനായിരം രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം ബിനു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടിഎം കാർഡ് താഴെ വീണു. ഇത് കണ്ട ദീപു കാർഡ് കൈക്കലാക്കുകയും അതിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എടിഎം കാർഡ് നഷ്ടപ്പെട്ടത് അറിഞ്ഞ ബിനു, അക്കൗണ്ട് പരിശോധിച്ചപ്പോൾ 10,000 രൂപ പിൻവലിച്ചതായും മനസ്സിലാക്കി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ദീപു പണം പിൻവലിക്കുന്നതിന്റെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിനെ തുടർന്ന് സമ്മതിച്ചു
Third Eye News Live
0
Tags :