
പത്തനംതിട്ട കലഞ്ഞൂരിൽ എടിഎം തകർത്ത് മോഷണം; പ്രതി പിടിയിൽ; എടിഎമ്മിന്റെ അടിഭാഗം തകർത്ത് പണം തട്ടാനാണ് പ്രതി ശ്രമിച്ചത്; സുരക്ഷ അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പ്രദേശവാസിയായ പ്രവീൺ ആണ് പൊലീസിന്‍റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വളരെ വേഗം പ്രതി പിടിയിലായത്.
ഇന്നലെ രാത്രിയാണ് കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിൺ ബാങ്കിൻ്റ എടിഎമ്മിൽ മോഷണശ്രമം ഉണ്ടായത്. പ്രദേശവാസി തന്നെയായ പ്രവീൺ പൊലീസ് പിടിയിലായി. എടിഎമ്മിന്റെ അടിഭാഗം തകർത്ത് പണം അപഹരിക്കാനാണ് പ്രതി ശ്രമിച്ചത്.
എന്നാൽ സുരക്ഷ അലാറം അടിച്ചതോടെ ഇയാള്‍ കടന്ന് കളഞ്ഞു. സിസിടിവിയിൽ ദൃശ്യങ്ങളിൽ നിന്ന് പൊലീസ് വളരെയധികം പ്രതിയെ തിരിച്ചറിഞ്ഞു. 2003 ൽ മദ്യലഹരിയിൽ കലഞ്ഞൂർ ഹൈസ്കൂളിൻ്റ ഗ്ലാസ് അടിച്ച് തകർത്ത സംഭവം ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ പ്രവീൺ എന്ന് കൂടൽ പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0