video

00:00

എടിഎം കവർച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ: 38 എടിഎം കാർഡുകളും പണം പിൻവലിച്ചതിന്റെ രസീതും പോലീസ് കണ്ടെത്തി

എടിഎം കവർച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ: 38 എടിഎം കാർഡുകളും പണം പിൻവലിച്ചതിന്റെ രസീതും പോലീസ് കണ്ടെത്തി

Spread the love

 

ആലപ്പുഴ: കരുവാറ്റയിലെ എടിഎമ്മിൽ നിന്നു പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 38 എടിഎം കാ‌ർഡുകൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഇവരുടെ ബാഗിൽ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതിന്റെ രസീതും ലഭിച്ചിട്ടുണ്ട്.

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വെള്ള സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ എടിഎമ്മിൽ നിന്നും പതിനായിരം രൂപ കവർന്നത്. എടിഎം കാ‌ർഡ് ഇട്ട ശേഷം മെഷീനിന്റെ മുൻഭാ​ഗം തുറന്നാണ് പ്രതികൾ മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

 

കലവൂരിൽ നിന്ന് വാടകയ്ക്കെടുത്ത സ്കൂട്ടർ തിരികെ ഏൽപ്പിക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികൾ പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എടിഎം കാർഡുകൾ വ്യാജമായി നിർമിച്ചതാണോ മോഷ്ടിച്ചതാണോ എന്ന് പപോലീസ് അന്വേഷിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group