play-sharp-fill
പള്ളിക്കത്തോട്ടിൽ വീട്ടമ്മയുടെ എടിഎം ഉപയോഗിച്ച് തട്ടിപ്പ്: എ ടി എം കാർഡ് ഉപയോഗിച്ച്  ഫ്ളിപ്പ്കാർട്ടിൽ നിന്നും സ്വർണം തട്ടിയ പ്രതി പിടിയിൽ

പള്ളിക്കത്തോട്ടിൽ വീട്ടമ്മയുടെ എടിഎം ഉപയോഗിച്ച് തട്ടിപ്പ്: എ ടി എം കാർഡ് ഉപയോഗിച്ച് ഫ്ളിപ്പ്കാർട്ടിൽ നിന്നും സ്വർണം തട്ടിയ പ്രതി പിടിയിൽ

ക്രൈം ഡെസ്ക്

പള്ളിക്കത്തോട്: അയൽവാസിയായ മുതിർന്ന വീട്ടമ്മയുടെ എടിഎം കാർഡ് നമ്പർ മനസിലാക്കി അതുപയോഗിച്ചു ഫ്ലിപ്കാർട്ട് വഴി സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ 4 ലക്ഷത്തിൽ പരം രൂപയുടെ സാധനങ്ങൾ വാങ്ങിയ
ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്പ്രാൽ അജേഷ് കുമാർ (26) അറസ്റ്റിൽ.
പള്ളിക്കത്തോട് സ്വദേശിയായ 73 വയസ്സുള്ള മേരിക്കുട്ടിതന്റെ പാസ്സ്ബുക്ക് ബാങ്കിൽ നിന്നും പതിച്ചു വാങ്ങിയപ്പോഴാണ് അക്കൗണ്ടിൽ നിന്നും പലപ്പോഴായി പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ട് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് ഐഎസ്എച്ച്ഓ നോബിൾ എ ജെ, എസ് ഐ ജേക്കബ് കുരുവിള, എഎസ്ഐ മാരായ ജോമോൻ, അജി, എസ്സിപിഓ മനോജ്‌ എന്നിവർ ചേർന്ന്
നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.