തേർഡ് ഐ ബ്യൂറോ
കോട്ടയം: തൃശൂരിലും, എറണാകുളത്തും, കോട്ടയത്തുമായി എടിഎമ്മുകളിൽ വൻ കവർച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം മോഷ്ടിച്ച്ത് കോടിമത മണിപ്പുഴയിലെ ടയർ കമ്പനിയിൽ നിന്നത്. എറണാകുളത്തെ എടിഎമ്മിൽ നിന്നും 35 ലക്ഷം രൂപ കവർന്ന ശേഷം രക്ഷപെട്ട സംഘം ചാലക്കുടിയിൽ ഉപേക്ഷിച്ച വാഹനം കണ്ടെത്തിയതോടെയാണ് മോഷണം സംബന്ധിച്ചുള്ള വിവരം പുറത്തായത്.
സംഘത്തിൽ മൂന്നു പേരുണ്ടെന്നും, ഇവരാണ് മോഷണം നടത്തിയതിനു പിന്നിലെന്നും സംശയിക്കുന്നതായി ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയാണ് വെമ്പള്ളിയിലെയും, മോനിപ്പള്ളിയിലെയും രണ്ട് എടിഎം കൗണ്ടറുകളിൽ മോഷണമുണ്ടായ്ത്. മണിപ്പുഴയിലെ വേബ്രിഡ്ജും ടയർ കടയും പ്രവർത്തിക്കുന്ന പറപ്പള്ളിൽ ടയേഴിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കെ.എൽ 5 എ.എ 4458 -ാം നമ്പർ പിക്കപ്പ് ജീപ്പാണ് മോഷണം പോയത്. വ്യാഴാഴ്ച അർധരാത്രി 11.45 നാണ് ഈ പിക്കപ്പ് മോഷ്ടിച്ചുകൊണ്ടു പോകുന്നത്.
കോട്ടയം നഗരത്തിന്റെ ഭാഗത്തു നിന്നും നടന്നതെന്ന മൂന്നംഗ സംഘം ജീപ്പിനുള്ളിൽ കയറി ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്ത്ിലാണ് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇവിടെ നിന്നും വാഹനവുമായി പോയ സംഘം രാത്രി 1.10 ന് വെമ്പള്ളിയിലും, 1.35 ്‌ന് മോനിപ്പള്ളിയിലും മോഷണ ശ്രമം നടത്തിയതായാണ് പൊലീസ് സംശം സംശയിക്കുന്നത്.
തൃശൂർ കൊരട്ടിയിലെ എടിഎം കൗണ്ടറിൽ പുലർച്ചെ 4.50 ന് ഇതേ സംഘം എത്തി മോഷണം നടത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഇ ദൃശ്യങ്ങളും മണിപ്പുഴയിലെ സിസിടിവി ദൃശ്യങ്ങളിലും സമാനതകൾ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് സംഘം ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ 5 മണിയോടെ കടയിലെത്തിയപ്പോഴാണ് വാഹനം മോഷണം പോയതായി കട ഉടമ റോജിമോൻ കണ്ടെത്തിയത്.
തുടർന്ന് ഇദ്ദേഹം ചിങ്ങവനം പോലീസിൽ പരാതി നല്കി.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.