മലപ്പുറത്ത് എടിഎമ്മിൽ സാനിറ്റൈസർ മോഷണം ; പ്രതിയുടെ ദൃശ്യങ്ങൾ പുറത്തു വിട്ടു പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: എടി.എമ്മിൽ നിന്നും സാനിറ്റൈസർ മോഷണം പോയി ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്.പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറിലിരുന്ന സാനിറ്റൈസർ ബോട്ടിലാണ് മോഷണം പോയത്.

 

കള്ളനുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറിൽ സാനിറ്റൈസർ ബോട്ടിൽ സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്. മലപ്പുറം പൊലീസിന്റെ ഔദ്യോഗിക പേജിലാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.