video
play-sharp-fill
കോട്ടയത്ത് വിവിധ ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും കാര്‍ഡ് ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടിയ സംഭവം ; പ്രതികളായ ഉത്തർപ്രദേശ് സ്വദേശികൾക്ക് ജാമ്യം അനുവദിച്ച്‌ കോടതി ; പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ : വിവേക് മാത്യു വർക്കി

കോട്ടയത്ത് വിവിധ ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും കാര്‍ഡ് ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടിയ സംഭവം ; പ്രതികളായ ഉത്തർപ്രദേശ് സ്വദേശികൾക്ക് ജാമ്യം അനുവദിച്ച്‌ കോടതി ; പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ : വിവേക് മാത്യു വർക്കി

കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ അർബ്ബൻ ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും എടിഎം കാർഡ് ഉപയോഗിച്ച്‌ 59.46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായ ഉത്തർപ്രദേശ് സ്വദേശികൾക്ക് ജാമ്യം.

ചങ്ങനാശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളായ റാഷിദ് ഷേക്ക്, സന്ദീപ് കുമാർ തിവാരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെ കോട്ടയം വെസ്റ്റ്, ചിങ്ങവനം എന്നീ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതില്‍ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതികള്‍ക്ക് ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എൻ.ഷെർളിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കോട്ടയം അർബൻ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും കാനറാ ബാങ്ക്, ആക്‌സിസ് ബാങ്ക് , ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ എടിഎം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് മാനേജർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ ഉത്തർപ്രദേശിൽ  നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എൻപിസിടി പോർട്ടലില്‍ പരാതി ലഭിച്ചു എങ്കില്‍ 15 ദിവസത്തിനുള്ളില്‍ സഹകരണ ബാങ്ക് അത് പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം സഹകരണ ബാങ്ക് നഷ്ടം നികത്തണമെന്നുമാണ് ചട്ടമെന്ന് പ്രതിഭാഗത്തിന് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി വാദിച്ചു.

2023 ഏഴാം മാസം സംഭവിച്ച കാര്യങ്ങളില്‍ 2024 ല്‍ മാത്രമാണ് ബാങ്ക് പരാതി നല്‍കിയത്. പ്രഥമ വിവരറിപ്പോർട്ടിലെ മൊഴിയും, ബാങ്ക് സ്‌റ്റേറ്റ്‌മെന്റിലെ സമയവും തമ്മിലും വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.നെവിൻ , അഡ്വ.മീര, അഡ്വ.ലക്ഷ്മി, അഡ്വ.സ്‌നേഹ എന്നിവർ കോടതിയില്‍ ഹാജരായി.