എടിമ്മിൽ നിന്നും കിട്ടിയത് ചിതലരിച്ച നോട്ടുകൾ ; കൈയൊഴിഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
കൊല്ലം: കടയ്ക്കല്‍ മടത്തറയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ നിന്നു ലഭിച്ചത് ചിതലരിച്ച നോട്ടുകള്‍. പരാതിയുമായി ചെന്ന ഇടപാടുകാരൻ ബാങ്കിനെ സമീപിച്ചിരുന്നു.എന്നാൽ ബാങ്ക് ഉദ്യോഗസ്ഥർ ഇയാളെ കൈയൊഴിഞ്ഞു.ഇതോടെ ചിതലരിച്ച നോട്ടുകൾ റിസര്‍വ് ബാങ്കില്‍ പോയി നോട്ട് മാറേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.
ആശുപത്രിയില്‍ അടയ്ക്കാനായി എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച കൊല്ലായില്‍ സ്വദേശി ലാലിക്ക് കിട്ടിയ നോട്ടാണിത്. രണ്ടായിരം രൂപയുടെ നാലു നോട്ടുകള്‍ ചിതലു തിന്നിരിക്കുന്നു. പരാതി പറയാനായി ബാങ്കില്‍ ചെന്നപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് എടിഎമ്മില്‍ പണം നിറയ്ക്കുന്നതെന്നും ബാങ്കിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നുമായിരുന്നു മറുപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മടത്തറയിലെ എസ്ബിഐ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച മറ്റൊരാള്‍ക്കും രണ്ടായിരത്തിന്റെ ചിതലരിച്ച നോട്ടുകള്‍ ലഭിച്ചു.
Third Eye News Live
0
Tags :