
തിരുവനന്തപുരത്ത് എ.ടി.എം കൗണ്ടർ ഗ്രൈൻഡിങ്ങ് മെഷീൻ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്യാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ ; പ്രതിയെ പിടികൂടാൻ തുമ്പായത് ഉപേക്ഷിച്ച് പോയ ഹാൻഡ് കട്ടർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്ത് പവ്വർഹൗസ് റോഡിലെ കാനറ ബാങ്ക് എടിഎം കൗണ്ടർ ഹാൻഡ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്യാൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ.
എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ച സമ്പത്ത് എന്ന് വിളിക്കുന്ന രാജഗോപി (45) യെയാണ് പൊലീസ് പിടികൂടിയത്. ഒന്നര ദിവസത്തിനുള്ളിലാണ് ഫോർട്ട് പൊലീസ് ഇയാളെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ പതിനാറിന് പുലർച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലാണ് മോഷണശ്രമം നടന്നത്. ഇൻസ്‌പെക്ടർ രാകേഷ് ജെ, എസ്‌ഐമാരായ സജു എബ്രഹാം, സെൽവിയസ്, സിപിഒമാരായ ബിനു, പ്രമോദ് രാജ്, സാബു, പ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ ചിത്രം സിസിടിവി ക്യാമറയിൽ ലഭിച്ചില്ലെങ്കിലും പ്രതി മോഷണത്തിനായി കൊണ്ടുവന്ന ഹാൻഡ് ഡ്രൈവർ എടിഎം കൗണ്ടറിൽ ഉപേക്ഷിച്ച് പോയതാണ് പൊലീസിന് തുമ്പായി ലഭിച്ചത്.
Third Eye News Live
0
Tags :