
യാത്രാ ട്രെയിനില്‍ എടിഎം; പുതിയ സംവിധാനം ഏര്‍പ്പെടുത്തി റെയില്‍വെ
പണം കൈമാറ്റത്തിന് ഉപയോഗിക്കുന്ന പ്രധാനമാർഗമായി യുപിഐ ഇന്ന് മാറി. എന്നാൽ യുപിഐ ഇടയ്‌ക്ക് എപ്പോഴെങ്കിലും പണിമുടക്കിയാല്‍ നാം പ്രതിസന്ധിയിലാകും.
ഈ ഒരു സാഹചര്യം ട്രെയിൻ യാത്രക്കിടയിൽ ഉണ്ടായാൽ ഇനി പരിഹാരമുണ്ട്. എടിഎമ്മില്‍ നിന്ന് യാത്രയ്‌ക്കിടെ തന്നെ പണമെടുക്കാവുന്ന തരം സംവിധാനം സജ്ജമാക്കിയിരിക്കുകയാണ് റെയില്‍വെ. യാത്രാ ട്രെയിനില്‍ എടിഎം ഏർപ്പെടുത്തിയിരിക്കുന്നത് സെൻട്രല്‍ റെയില്‍വെയാണ് .
ഈ ഒരു എടിഎം പരീക്ഷണാർത്ഥം മുംബയ്-മന്മദ് പഞ്ചവടി എക്‌സ്‌പ്രസിലാണ് സ്ഥാപിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുമായി സഹകരിച്ച് ട്രെയിനിലെ ഒരു എസി കോച്ചിനുള്ളിലാണ് എടിഎം വച്ചിരിക്കുന്നത്. പഞ്ചവടി എക്‌സ്‌പ്രസിന്റെ ഏറ്റവും അവസാന കോച്ചില്‍ മുൻപ് പാൻട്രികാർ ഉണ്ടായിരുന്ന ഭാഗത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ യാത്രയിൽ സുരക്ഷിതമായിരിക്കാൻ ഷട്ടർ ഡോറുണ്ട്. മന്മദ് റെയില്‍വെ വർക്‌ഷോപ്പിലാണ് കോച്ചില്‍ ഇത്തരത്തില്‍ മാറ്റം കൊണ്ടുവന്നത്. മുംബയ് സിഎസ്‌ടി മുതല്‍ നാസിക് ജില്ലയിലെ മന്മദ് ജംഗ്‌ഷൻ വരെ ദിവസവും സർവീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്‌പ്രസ്. ഈ റൂട്ടില്‍ 14 പുതിയ എയർകണ്ടീഷൻഡ് ലോക്കല്‍ ട്രെയിനുകളും സെൻട്രല്‍ റെയില്‍വെ കൊണ്ടുവരുന്നുണ്ട്.