വെട്ടിക്കാട്ട്മുക്ക് പാലത്തിൽ നിന്നും ആറ്റിൽ ചാടി കാണാതായ കടുത്തുരുത്തി മാന്നാർ സ്വദേശി ബൈജുവിന്റെ മൃതദേഹം കണ്ടെത്തി.

Spread the love

തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് പാലത്തിൽ നിന്നും ആറ്റിൽ ചാടി കാണാതായ കടുത്തുരുത്തി മാന്നാർ പൂഴിക്കോൽ കരോട്ട് പുത്തൻപുരയ്ക്കൽ കെ.എൻ ബൈജു (56) വിൻ്റെസ് മൃതദേഹം കണ്ടെത്തി.

മൂവാറ്റുപുഴയാറിൻ്റെ കാട്ടിക്കുന്ന് തീരത്ത് പാലാക്കരി ഫിഷ് ഫാമിന് സമീപം പൊങ്ങിയ നിലയിൽ ഇന്ന് (ശനിയാഴ്ച) ഉച്ചയോടെയാണ് നാട്ടുകാർ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തിൽ നിന്നും ലൈറ്റിട്ട് പാർക്ക് ചെയ്തിരുന്ന നിലയിൽ ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇതിന് സമീപത്ത് നിന്നും ഇയാൾ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയതോടെയാണ് ആറ്റിൽ ചാടിയതാകാമെന്ന സംശയം ഉയർന്നത്.

തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും വെള്ളിയാഴ്ച
രാവിലെ മുതൽ രാത്രി വൈകിയും മൂവാറ്റുപുഴ ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.ഇന്നു രാവിലെ മുതൽ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കാട്ടിക്കുന്ന് ഭാഗത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ബൈജു വീടും സ്ഥലവും വിൽക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാൻ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ നിന്നും പോയതാണ്.

ഏറെ നേരം കഴിഞ്ഞും കാണാതാവുകയും ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയും ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ ഇയാൾ സഞ്ചരിച്ച സ്കൂട്ടർ കോട്ടയം -എറണാകുളം പ്രധാന റോഡിലെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തിൽ നിന്നും കണ്ടെത്തിയത്.