കോട്ടയം: ആതുരാശ്രമം മഠാധിപതിയും ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജ്, ആതുരസേവാസംഘം ചാരിറ്റബിൾ സൊസൈറ്റി, ബ്രഹ്മവിദ്യാശ്രമം ട്രസ്റ്റ്, എന്നിവയുടെ സ്ഥാപകനും ആയിരുന്ന ആതുരദാസ് സ്വാമിയുടെ 13-ാമത് മഹാസമാധി വാർഷികവും 111-ാം ജയന്തിയും, 2024 ജൂൺ 23, 24 തീയതികളിൽ കുറിച്ചി ആതുരാശ്രമത്തിൽ വച്ചു നടത്തും.
ജൂൺ 23-ാം തീയതി സമാധി പൂജ, ഗുരുപൂജ എന്നിവയും മറ്റ് വൈദിക ചടങ്ങുകളും ഉണ്ടായിരിക്കും. കേരളസംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സമാധി വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്യും.
ജൂൺ 24-ാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന ജയന്തി സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ആതുരസേവാ സംഘം പ്രസിഡൻ്റ് പി. ഗോപാലകൃഷ്‌ണൻ നായർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും..ക്നാനായസഭ വലിയ മെത്രാപ്പൊലീത്ത കുറിയാക്കോസ് സേവേറിയോസ്, അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി വിശാലാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തുന്നതും ആണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) ചെയർമാൻ സി.കെ ശശിധരൻ, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി) ചെയർപേഴ്‌സൺ ലതിക സുഭാഷ് എന്നിവർ ആശംസ അർപ്പിക്കുo.
സ്വാമി ആതുരദാസ് വിദ്യാഭ്യാസ പുരസ്ക്കാരവും, പെയിൻ ആൻഡ് പാലിയേറ്റീവ് സാമഗ്രികളുടെ വിതരണവും, നിരാലംബരായ രോഗികൾക്ക് നൽകുന്ന പ്രതിമാസ പെൻഷൻ പദ്ധതിയായ “ആതുരകിരണം” പദ്ധതിയുടെ ഉദ്ഘാടനവും ജയന്തി സമ്മേളനത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
ആതുരസേവാസംഘം സെക്രട്ടറി ഡോ.ഇ.കെ. വിജയകുമാർ, സ്വാഗതം ആശംസിക്കു ന്നതും ജോ. സെക്രട്ടറി ഡോ.എസ്. മാധവൻനായർ കൃതജ്ഞത രേഖപ്പെടുത്തുന്നതുമാണ്.
ആതുരാശ്രമം സെക്രട്ടറി ഡോ. ഇ.കെ വിജയകുമാർ, ലതികാ സുഭാഷ്, ഡോ. ടി.എൻ. പരമേശ്വരക്കുറുപ്പ്, അഡ്വ. ശശികുമാർ പി.ആർ. നായർ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു