കോട്ടയം തെള്ളകം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്‌പിറ്റലിൽ സർജിക്കൽ റെറ്റിന ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം സെപ്റ്റംബർ 21 ഞായറാഴ്‌ച രാവിലെ 10-ന്

Spread the love

കോട്ടയം: പാലക്കാട് ആസ്ഥാനമായുള്ള അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജിന്റെ ഭാഗമായ അഹല്യ ഐ ഹോസ്‌പിറ്റൽ ജെസിഐ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയാണ്. കേരളത്തിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലയായ അഹല്യക്ക് കേരളത്തിൽ 23 കണ്ണാശുപത്രികൾ ഉണ്ട്.

തെള്ളകം അഹല്യ ഐ ഹോസ്‌പിറ്റലിൽ സർജിക്കൽ റെറ്റിന ഡിപ്പാർട്‌മെന്റ് ഉദ്ഘാടനം സെപ്റ്റംബർ 21 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തുറമുഖം സാംസ്‌കാരികം ദേവസ്വം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും.

ചടങ്ങിൽ മുഖ്യ അതിഥിയായി സിനിമാതാരം നിരഞ്ജന അനൂപ്, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ലൗലി ജോർജ് പാടിക്കര, ഏറ്റുമാനൂർ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന ഷാജി, ഏറ്റുമാനൂർ വാർഡ് കൗൺസിലർ അന്‌സു ജോസഫ് എന്നിവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ആസ്ഥാനമായുള്ള അഹല്യ ഗ്രൂപ്പിൽ കണ്ണാശുപത്രി, ഡയബറ്റിക് ആശുപത്രി, ആയുർവേദ മെഡിക്കൽ കോളേജ്,വുമൺ ആൻഡ് ചൈൽഡ് ഹോസ്‌പിറ്റൽ, ഫാർമസി കോളേജ്, ഒപ്റ്റോമെട്രി, നഴ്‌സിംഗ്, MBA, സിബിഎസ്‌ഇ സ്‌കൂൾ സാംസ്‌കാരിക കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ഉന്നത നിലവാരത്തോടെ അതിവിദഗ്‌ധ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ അഹല്യയിൽ ലഭ്യമാണ്.

താക്കോൽ ദ്വാര തിമിരശസ്ത്രക്രിയ വിഭാഗം, ഗ്ലോക്കോമ, കോർണിയ, റെറ്റിന, പീഡിയാട്രിക് ഒഫ്‌താൽമോളജി, ലാസിക്, ഒപ്‌ടിക്കൽ സ്റ്റോർ, കോൺടാക്‌ട് ലെൻസ്, ജനറൽ ഫാർമസി തുടങ്ങി എല്ലാ നേത്ര പരിചരണ വിഭാഗങ്ങളും അഹല്യയിൽ ലഭ്യമാണ്.

പ്രമേഹ സംബന്ധമായുള്ള എല്ലാ നേത്ര രോഗങ്ങൾക്കും ഉള്ള ചികിത്സ ഡിപ്പാർട്ട്മെൻറിൽ ലഭ്യമാണ്. തള്ളകം അഹല്യ കണ്ണാശുപത്രിയിൽ സർജിക്കൽ റെറ്റിന വിഭാഗം ഡോക്ടർ രതീഷ് രാജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.