കണ്ണീരോർമ്മയായി അതുല്യ; യാത്ര മൊഴിയേകി നാട്; മൃതദേഹം സംസ്ക്കരിച്ചു

Spread the love

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച പുലർച്ചെ 4.30നാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. രാവിലെ 9 ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പകൽ മൂന്നിന് തേവലക്കര കോയിവിള അതുല്യ നിവാസിൽ എത്തിച്ച് സംസ്കരിച്ചു.

കഴിഞ്ഞ 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അതുല്യയുടെ മരണശേഷം ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായി ക്രൂര പീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛൻ എസ് രാജശേഖരൻ പിള്ളയും അമ്മ തുളസിഭായിയും പറഞ്ഞു.

അതുല്യയുടെ അച്ഛൻ ചവറ തെക്കുഭാഗം പോലീസിന് നൽകിയ പരാതിയിൽ സതീഷ് ശങ്കറിനെതിരെ കേസെടുത്ത് ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്ക്കെതിരെയായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദുബായിൽ നിർമ്മാണ കമ്പനിയിൽ എൻജിനീയറാണ് സതീഷ് ശങ്കർ സംഭവത്തിൽ ഷാർജയിലെ പോലീസും കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group