
കൊല്ലം: ഷാർജയില്‍ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്.
ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവന അറിയിച്ചു.
സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
അതുല്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റീപോസ്റ്റുമോർട്ടം നടത്തുകയാണ്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫോറൻസിക് പരിശോധനാഫലത്തില്‍ വ്യക്തമാക്കിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മരണത്തില്‍ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിച്ച സാഹചര്യത്തിലാണ് നാട്ടില്‍ റീപോസ്റ്റുമോർട്ടം നടത്തുന്നത്. ഇതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടർന്ന് ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്നാണ് വിവരം.