അതുല്യയുടെ ഭര്‍ത്താവ് നാട്ടിലും പ്രശ്നക്കാരൻ; ഗള്‍ഫിലെ ജോലിസ്ഥലത്തും മദ്യപിച്ച്‌ പ്രശ്നങ്ങളുണ്ടാക്കി; വെളിപ്പെടുത്തലുമായി പ്രദേശവാസികള്‍

Spread the love

കൊല്ലം: ഷാർജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം കോയിവിള സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷ് നാട്ടിലും പ്രശ്നക്കാരനായിരുന്നു എന്ന് റിപ്പോർട്ട്.

നാട്ടിലും പിന്നീട് ഗള്‍ഫില്‍ പോയപ്പോഴും ഇയാള്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു എന്നാണ് ഇയാളുടെ പ്രദേശവാസികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അതുല്യയുടെ വീട്ടുകാരെ ആക്രമിക്കാൻ ഇയാള്‍ പുലർച്ചെ ഗുണ്ടകളുമായെത്തിയെന്നും പ്രദേശവാസികള്‍ പറയന്നു.

യുവതിയുടെ അച്ഛനോടും അമ്മയോടും ഇയാള്‍ ക്രൂരമായാണ് പെരുമാറിയിരുന്നത് എന്നാണ് വെളിപ്പെടുത്തല്‍.
സ്വന്തം വീട്ടുകാരോടും ഇയാള്‍ അകല്‍ച്ചയിലായിരുന്നു എന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗള്‍ഫില്‍ പോയതിന് ശേഷവും ഇയാളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ജോലിസ്ഥലത്ത് മദ്യപിച്ച്‌ പ്രശ്നങ്ങളുണ്ടാക്കുന്നത് നിത്യസംഭവമായിരുന്നു.

ഷാർജയില്‍ ആദ്യം ജോലി ചെയ്ത കമ്ബനിയിലും സതീഷ് മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് ഒപ്പം ജോലി ചെയ്തിരുന്നയാള്‍ ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തി. നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്ന സതീഷിന് ഓഫിസില്‍ നിന്നും പലതവണ താക്കീത് ലഭിച്ചിരുന്നതായും ഇയാള്‍ പറയുന്നു.