വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകൻ ആത്മജ വർമ്മ തമ്പുരാൻ

Spread the love

കോട്ടയം: വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു.

video
play-sharp-fill

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിനയമാണ് ആചാര്യന്റെ മുഖമുദ്ര. വിവേകവും. സമൂഹത്തിൻ്റെ ദുഷ്പ്രവണതകളെ തിരുത്താനും സന്മാർഗത്തിലേക്ക് നയിക്കാനും ആചാര്യന് കഴിയണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുകുല സമ്പ്രദായത്തിലൂടെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഋഷിവര്യന്മാരിൽ ഭൂരിപക്ഷവും ആത്മീയ ആചാര്യന്മാർ ആയിരുന്നു.

അവരാണ് ഭരണവർഗത്തിന്റെ അധികാര ദുർമേദസ് ബാധിച്ച പ്രവർത്തനങ്ങളെ തിരുത്താൻ സഹായിച്ചത്. ആധുനിക ആചാര്യന്മാരും സാമൂഹ്യ നന്മയുടെ പടയാളികൾ ആവണം – അദ്ദേഹം പറഞ്ഞു.