അതിരപ്പിള്ളിയിലെ റിസോർട്ടില്‍ വെച്ച്‌ യുവതിയെ ബലാത്സംഗ ചെയ്ത സംഭവത്തില്‍ തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതി കസ്റ്റഡിയില്‍: കൊടകര സ്വദേശി റഷീദിനെയാണ് പോലീസ് പിടികൂടിയത്

Spread the love

കോഴിക്കോട്: അതിരപ്പിള്ളിയിലെ റിസോർട്ടില്‍ വെച്ച്‌ യുവതിയെ ബലാത്സംഗ ചെയ്ത സംഭവത്തില്‍ തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതി കസ്റ്റഡിയില്‍.
കൊടകര റഷീദിനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

video
play-sharp-fill

ഡിസംബർ 13 ന് അതിരപ്പിള്ളിയിലെ റിസോർട്ടില്‍ വെച്ച്‌ റഷീദ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂട്ടുപ്രതികളായ മൂന്നു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്.

2016 മാർച്ചില്‍ അയ്യന്തോള്‍ പിനാക്കിള്‍ ഫ്ലാറ്റിലെ കൊലപാതകക്കേസിലെ പ്രതിയാണ് അറസ്റ്റിലായ റഷീദ്. ഷോർണൂർ സ്വദേശിയായ സതീശനാ(മണി-28)നെ കൊന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. രണ്ടുദിവസം പൂട്ടിയിട്ട് തുടർച്ചയായി മർദിച്ചായിരുന്നു സതീശനെ കൊലപ്പെടുത്തിയത്. കുഴല്‍പ്പണം ഇടപാടിന്റെ രഹസ്യം ചോർന്നതിന്റെ പേരിലായിരുന്നു മർദനം. പ്രശാന്തിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്: അതിരപ്പിള്ളിയിലെ റിസോർട്ടില്‍ വെച്ച്‌ യുവതിയെ ബലാത്സംഗ ചെയ്ത സംഭവത്തില്‍ തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതി കസ്റ്റഡിയില്‍.
കൊടകര റഷീദിനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഡിസംബർ 13 ന് അതിരപ്പിള്ളിയിലെ റിസോർട്ടില്‍ വെച്ച്‌ റഷീദ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്ട് വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂട്ടുപ്രതികളായ മൂന്നു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്.