അതിരപ്പള്ളിയിൽ മുറിവേറ്റ കാട്ടാനയെ പിടികൂടി ചികിത്സിക്കുന്ന ദൗത്യം ദുഷ്കരം, വിദഗ്ധരുടെ അഭിപ്രായം തേടും: ഡോക്ടർ അരുൺ സക്കറിയ

Spread the love

 

തൃശ്ശൂർ: അതിരപ്പള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കാനുള്ള ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ. ആനയെ മയക്കുവടി വെച്ച് പിടികൂടുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന കാട്ടാനെയെ പിടികൂടാൻ പ്രധാനമായും രണ്ട് വെല്ലുവിളികളാണ് നിലനിൽക്കുന്നത്. ഭൂപ്രകൃതിയും ആനയുടെ ആരോഗ്യവും കണക്കിലെടുക്കേണ്ടതുണ്ട്. ആനയെ പിടികൂടിയതിനുശേഷം കൂട്ടിലടച്ച് ചികിത്സിക്കാനാണ് നീക്കം. ആനയുടെ മസ്തകത്തിലെ മുറിവിന്റെ സ്ഥാനം പരിഗണിച്ചാണ് കൂട്ടിലടക്കണമെന്നുള്ള നിർദ്ദേശമുണ്ടായത്.

 

എന്നാൽ ആനയെ ചികിത്സിക്കുന്നതിന്റെ  ആദ്യ ശ്രമം വിജയിച്ചെങ്കിലും പിന്നീട് സ്ഥിതി മോശമാകുകയായിരുന്നു. മറ്റു വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായവും കണക്കിലെടുത്ത് ആയിരിക്കും ചികിത്സ നൽകുന്നതെന്നും ഡോക്ടർ അറിയിച്ചു. അതേസമയം മയക്കുവെടി ഉപയോഗിച്ചാൽ ആനയുടെ ആരോഗ്യസ്ഥിതിയെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിദഗ്ധ സംഘം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group