വനിതാദിനത്തിൽ പതിനാറുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച് ഓട്ടോ ഡ്രൈവര്‍; കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

Spread the love

തൃശ്ശൂർ: അതിരപ്പള്ളിയില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

video
play-sharp-fill

സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തവളക്കുഴിപ്പാറ കോളനിയിലെ ഷിജുവാണ് കസ്റ്റഡിയിലായത്. ഇയാള്‍ ഓട്ടോ ഡ്രൈവറാണ്.

ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.
വനിതാദിനമായ മാർച്ച്‌ 8നാണ് പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുപേർ ചേർന്ന് 16 വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഊരില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു.