അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾ എത്തിയ കാറിന് നേരെ കാട്ടാന ആക്രമണം ; അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

അതിരപ്പിള്ളിയിൽ വിനോദ  സഞ്ചാരികൾ എത്തിയ കാറിനുനേരെ കാട്ടാന ആക്രമണം. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്.

ഇന്നലെ വൈകുന്നേരം ആണ് സംഭവം നടന്നത്. അദ്ഭുതകരമായാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത്.

ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ചായിരുന്നു സംഭവം. മലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. റോഡിലിറങ്ങിയ ആനക്കൂട്ടത്തില്‍ നിന്നും പിടിയാന കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് കാര്‍ നിർത്തിയിട്ടിരുന്നു. എന്നാല്‍ കാറിന് നേരെ കാട്ടാന ഓടിവരുന്നത് കണ്ടതോടെ കാർ പിന്നോട്ടെടുത്താണ് ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്. കാറിന് പിറകെ ഓട്ടം തുടർന്നെങ്കിലും അത്ഭുതകരമായി  വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group