video
play-sharp-fill

അതിരമ്പുഴയിൽ ‘എലവേറ്റ് – 2025’ എജ്യൂക്കേഷൻ എക്സ്പോ 31ന്: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും.

അതിരമ്പുഴയിൽ ‘എലവേറ്റ് – 2025’ എജ്യൂക്കേഷൻ എക്സ്പോ 31ന്: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ കമ്യൂണിറ്റി അവയർനെസ് ആൻഡ് റൈറ്റ്സ് പ്രൊട്ടക്ഷൻ (CARP) വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 31ന് അതിരമ്പുഴയിൽ എജ്യൂക്കേഷൻ എക്സ്പോ – ‘എലവേറ്റ് 2025’ നടത്തും. കാർപ്പിൻ്റെ അതിരമ്പുഴ മേഖലാ സമിതിയാണ് സംഘാടകർ.

10,11, 12 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന എജ്യൂക്കേഷൻ എക്സ്പോയിൽ പഠനത്തിനും ജോലിക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ, ഉപരിപഠനത്തിന് തെരഞ്ഞെടുക്കേണ്ട കോഴ്സുകളും വിഷയങ്ങളും, അവയുടെ തൊഴിൽ സാധ്യതകൾ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തുകയും വേണ്ട സഹായങ്ങൾ നൽകുകയുമാണ് കാർപ്പിൻ്റെ പ്രധാന ലക്ഷ്യം.

കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളജുകൾ, നഴ്സിംഗ് കോളജ്, ലോ കോളജ്, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, വിദേശഭാഷാ പരിശീലന സ്ഥാപനങ്ങൾ എന്നിവ എക്സ്പോയിൽ പങ്കെടുക്കും. പങ്കെടുക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രവേശനം സൗജന്യമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവ.ഡോ. ജോസഫ് മുണ്ടകത്തിൽ (രക്ഷാധികാരി), ഫാ. ജോസഫ് കളരിക്കൽ (ചെയർമാൻ), ഫാ. ജോജി എലക്കാട് നാലുപറയിൽ, സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ, ബോബി തോമസ് വടാശേരി, സിസ്റ്റർ ദിവ്യ എസ്എംഎസ്, ജോർജ് കെ. കരിയമ്പുഴ, രാജു കുടിലിൽ, ജോണി കുഴുപ്പിൽ, ജോസ് പേമല, സണ്ണി പുളിങ്കാല, സിസ്റ്റർ കുസുമം എസ്എച്ച്, സിസ്റ്റർ ഐവി എംഎസ്എംഎച്ച്സി, റോസമ്മ കുഞ്ചറക്കാട്ടിൽ, ജാസ്മിൻ ഞൊങ്ങിണിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ നേതൃത്വം നൽകും.

അതിരമ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് എസി കൺവൻഷൻ സെൻ്ററിൽ 31ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന എജ്യൂക്കേഷൻ എക്സ്പോ അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസഫ് കളരിക്കൽ അധ്യക്ഷത വഹിക്കും. കാർപ്പ് അതിരൂപതാ ഡയറക്ടർ ഫാ. ജയിംസ് കൊക്കവയലിൽ മുഖ്യ പ്രഭാഷണം നടത്തും. ഫാ. ജോജി എലക്കാട് നാലുപറയിൽ, സഞ്ജിത് പി. ജോസ്, ബോബി തോമസ്, മാത്യു ജോസഫ് പൊന്നാറ്റിൽ എന്നിവർ പ്രസംഗിക്കും.

പത്രസമ്മേളനത്തിൽ കാർപ്പ് കോ ഓർഡിനേറ്റർ ബോബി ജയിംസ് വടാശേരി, ഫൊറോനാ കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ എന്നിവർ പങ്കെടുത്തു.