
അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ആഘോഷിച്ചു ; സമ്മേളനം സ്കൂൾ മാനേജർ റ വ. ഡോ.ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ഡിസംബർ എട്ടാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ലിജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്കൂൾ മാനേജർ റ വ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബേബിനാസ് അജാസ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ പഞ്ഞിപ്പുഴ,പി. റ്റി. എ പ്രസിഡന്റ് മോൻസ് സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു, പിറ്റിഎ വൈസ് പ്രസിഡന്റ് മഞ്ജു ജോർജ്, കൺവീനർ വസന്ത് കുര്യൻ, ഫാ. ബിനു കൂട്ടുമ്മേൽ,സ്കൂൾ ലീഡർ ആൻ മേരി തോമസ് എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും ചടങ്ങിന് മോടി കൂട്ടി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.
Third Eye News Live
0