കോട്ടയം അതിരമ്പുഴ പഞ്ചായത്തും ഏറ്റുമാനൂര്‍ ഐ.ടി.ഐ.യും കൈകോര്‍ത്തു; മാലിന്യം ജൈവവളമാക്കി വിപണിയില്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്തും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയും ചേര്‍ന്ന് ആരംഭിച്ച ജൈവവള ഉത്പാദന യൂണിറ്റ് ഉത്പാദിപ്പിച്ച ‘നൈപുണ്യ’ ജൈവവളം വിപണിയില്‍.

‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി
കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ മൂന്നു ലക്ഷം രൂപ ചെലവില്‍ ശുചിത്വ മിഷന്‍ നിര്‍മിച്ച തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് വഴിയാണ് ജൈവവള ഉത്പാദനം നടത്തുന്നത്. ഐ.ടി.ഐ. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചാണ് ജൈവവളം ഉത്പാദിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൈപുണ്യ ജൈവവളത്തിന്റെ വിപണനോദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിര്‍വഹിച്ചു. ഐ.ടി.ഐ.യില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സൂസി ആന്റണി അധ്യക്ഷത വഹിച്ചു. കിലോയ്ക്ക് 20 രൂപയാണ് വില. കോളജിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം കഴിഞ്ഞ് അധികമായി വരുന്ന ജൈവവളം കുടുംബശ്രീയുടെ സഹായത്തോടെ വില്‍പ്പന നടത്തും.

രാസവളങ്ങള്‍ ഒഴിവാക്കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവള ഉത്പാദനം ആരംഭിച്ചത്. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം സജി തടത്തില്‍, ഐ.ടി.ഐ. വൈസ് പ്രിന്‍സിപ്പല്‍ കെ. സന്തോഷ് കുമാര്‍, ക്ലീന്‍ ക്യാമ്പസ് നോഡല്‍ ഓഫിസര്‍ പി.എസ്. ഷിബു, സീനിയര്‍ സൂപ്രണ്ട് ഇ.കെ. ഹാഷിം, പി.ടി.എ. വൈസ് പ്രസിഡന്റ് ഷൈനി റെജി, സ്റ്റാഫ് സെക്രട്ടറി വി.എം. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.