വാഹനം ഓവര്‍ ടേക്ക് ചെയ്തതിലെ വിരോധം; യുവാവിനെ തടഞ്ഞു നിര്‍ത്തി ഹെല്‍മെറ്റും താക്കോലും ഉപയോഗിച്ച് മര്‍ദ്ദിച്ചു; അതിരമ്പുഴ സ്വദേശി ഏറ്റുമാനൂര്‍ പോലീസിൻ്റെ പിടിയിൽ

Spread the love

കോട്ടയം: ഏറ്റുമാനൂര്‍ കുറ്റിയേക്കവല മണ്ണാര്‍കുന്ന് റോഡില്‍ വച്ച് വാഹനം ഓവര്‍ ടേക്ക് ചെയ്തുവെന്ന കാരണത്താല്‍ യുവാവിനെ കയ്യേറ്റം ചെയ്ത പ്രതി അറസ്റ്റിൽ.

video
play-sharp-fill

അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് കരോട്ടു നാലാങ്കല്‍ വിഷ്ണു പ്രസാദിനെയാണ് (24) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വിഷ്ണു പ്രസാദ് സഞ്ചരിച്ചിരുന്ന ബൈക്കിനെ സ്കൂട്ടറില്‍ ഓവര്‍ ടേക്ക് ചെയ്ത യുവാവിനെ വാഹനം കുറുകെ വച്ച് തടഞ്ഞു നിര്‍ത്തുകയും ഹെല്‍മെറ്റും താക്കോലും ഉപയോഗിച്ച് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയ്ക്കെതിരെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.