video
play-sharp-fill

അതിരമ്പുഴയുടെ വികസനം യാഥാർത്ഥ്യമാക്കും: അഡ്വ.പ്രിൻസ് ലൂക്കോസ്: പെരുമഴയ്ക്കും തണുപ്പിക്കാനായില്ല ആവേശച്ചൂട്: അതിരമ്പുഴയിലെ സമാപന സമ്മേളനത്തിന് എത്തിയത് ആയിരങ്ങൾ

അതിരമ്പുഴയുടെ വികസനം യാഥാർത്ഥ്യമാക്കും: അഡ്വ.പ്രിൻസ് ലൂക്കോസ്: പെരുമഴയ്ക്കും തണുപ്പിക്കാനായില്ല ആവേശച്ചൂട്: അതിരമ്പുഴയിലെ സമാപന സമ്മേളനത്തിന് എത്തിയത് ആയിരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: അതിരമ്പുഴയുടെ വികസനം വേർതിരിവുകൾ ഇല്ലാതെ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്.

അതിരമ്പുഴ മണ്ഡലത്തിൽ നടന്ന തുറന്ന വാഹനത്തിലെ പ്രചാരണത്തിന് വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതിരമ്പുഴയിൽ വികസനം എത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മുന്നണി കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ , ഇത് യാഥാർത്ഥ്യമാക്കാൻ അവർ ഇത് വരെ ഒന്നും ചെയ്തില്ല. അതിരമ്പുഴയിൽ വികസനം എത്തിക്കുമെന്നും , ആധുനിക അതിരമ്പുഴ സൃഷ്ടിക്കാൻ യു.ഡി.എഫ് പ്രതിജ്ഞാ ബന്ധമാണെന്നും അദേഹം പറഞ്ഞു.

പെരുമഴയ്ക്കും തണുപ്പിക്കാനാവാത്ത ആവേശചൂടുമായി ആയിരങ്ങൾ തടിച്ച് കൂടിയതോടെ ആവേശം ഇരട്ടിയാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തുറന്ന വാഹനത്തിലെ പ്രചാരണം.
ഇന്നലെ അതിരമ്പുഴ മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തുറന്ന വാഹനത്തിലെ പ്രചാരണം.

പ്രചാരണത്തിൻ്റെ സമാപനം അതിരമ്പുഴയിൽ എത്തും മുൻപ് തന്നെ മഴയും തുടങ്ങിയിരുന്നു. എന്നാൽ , ശക്തമായ മഴയിൽ പോലും ആവേശം ഒട്ടും ചോരാതെയാണ് കോൺഗ്രസ് , യു.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേൽക്കാൻ കാത്ത് നിന്നത്.

പെരുമഴയിലും മാലയും മുദ്രാവാക്യം വിളികളുമായി നിറഞ്ഞ പ്രവർത്തകർ സമാപന സമ്മേളനം പൂർത്തിയാകും വരെ കാത്ത് നിന്ന ശേഷമാണ് മടങ്ങിയത്.