അതിരമ്പുഴ ജയ്നമ്മ കൊലക്കേസിൽ രണ്ടാഴ്ചക്കകം ക്രൈംബ്രാഞ്ച് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും: ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (65) മാത്രമാണ് പ്രതി.

Spread the love

കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്നമ്മ (ജെയ്ന്‍ മാത്യു-56)യെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ക്രൈംബ്രാഞ്ച് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

video
play-sharp-fill

ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (65) മാത്രമാണ് പ്രതി. അറസ്റ്റിലായി 90 ദിവസം തികയും മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കേസിലും

പ്രതിയായ സെബാസ്റ്റ്യന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ചേര്‍ത്തല വാരനാട് സ്വദേശി ഐഷയെയും സെബാസ്റ്റ്യന്‍ കൊന്നതായി സൂചനയുണ്ടായിരിക്കെ ഈ കേസിലും ഉടന്‍ ഇയാള്‍ അറസ്റ്റിലാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ഡിസംബര്‍ 23നു പാലായില്‍ ധ്യാനത്തിനു പോയ ജെയ്നമ്മ തിരികെ വന്നിട്ടില്ല. സെബാസ്റ്റ്യനുമായി ധ്യാനകേന്ദ്രത്തില്‍വച്ച്‌ മുന്‍പരിചയമുള്ള ജെയ്‌നമ്മ അന്നു

വൈകുന്നേരം ചേര്‍ത്തലയിലെത്തിയെന്നും അപ്പോള്‍തന്നെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നുമാണ് കേസ്. അന്നു രാത്രി ജയ്നമ്മയുടെ സ്വർണമാല ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹായിയെകൊണ്ട് പണയപ്പെടുത്തി.